34-)മത് ലോക യുവജന സമ്മേളനം സമാപിച്ചു

പാനമ സിറ്റി : പാനമയിൽ വച്ച് നടന്ന 34-)മത് ലോക യുവജന സമ്മേളനം 2019 ജനുവരി 27-ന് സമാപിച്ചു. സമാപന ദിവസം മെട്രോ പാർക്കിലെ തുറന്ന വേദിയിൽ അർപ്പിച്ച ദിവ്യബലിക്ക് പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പാ മുഖ്യ കാർമികത്വം വഹിച്ചു. “യുവജനങ്ങൾ നാളെയുടെയല്ല ഇന്നിന്റെ ഭാവിയാണെന്നും ഇൻ്റർനെറ്റും മൊബൈൽ ഫോണും സൃഷ്ടിക്കുന്ന പ്രലോഭത്തിനെതിരെ യുവാക്കൾ ജാഗ്രത പുലർത്തണമെന്നും യുവാക്കൾ സമൂഹജീവിതത്തിൽ മുഴുകണമെന്നും വചന സന്ദേശത്തിൽ പരിശുദ്ധ പിതാവ് യുവജനങ്ങളെ ഉദ്‌ബോധിപ്പിച്ചു. ഇന്ത്യ ഉൾപ്പെടെ 155 രാജ്യങ്ങളിൽ നിന്നായി 7 ലക്ഷം യുവജനങ്ങൾ ഇതിൽ പങ്കെടുത്തു.

0 replies

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *