കോപ്റ്റിക് പാത്രിയർക്കിസിന് സ്വീകരണം

തിരുവനന്തപുരം: ദൈവദാസൻ ആർച്ചു ബിഷപ് മാർ ഈവാനിയോസ്  പിതാവിന്റെ 66  -ആം ഓർമ്മ പെരുന്നാളിലെ   മുഖ്യാതിഥി  ഈജിപ്തിലെ കോപ്റ്റിക് കത്തോലിക്ക പാത്രിയർക്കിസ് അത്യഭിവന്ദ്യ  ഇബ്രാഹിം ഐസക്  സെദ്രാക്ക് ഗാദ് എൽസായദ് ബാവയ്ക്ക് പട്ടം അരമനയിൽ  സ്നേഹോഷ്മള സ്വീകരണം നൽകി. അത്യഭിവന്ദ്യ കാതോലിക്കാബാവായെ പ്രതിനിധീകരിച് അഭിവന്ദ്യ എബ്രഹാം മാർ ജൂലിയോസ് തിരുമേനി ഹാരം അണിയിച്ചു സ്വീകരിച്ചു. തുടർന്ന് അരമന ചാപ്പലിൽ പ്രാർത്ഥന നടത്തി. തിരുവനന്തപുരം  മേജർ അതിഭദ്രാസനത്തിന്റെ മുഖ്യ വികാരിജനറാൾ മോൺ. ഡോ. മാത്യു മനകരക്കാവിൽ കോറെപ്പിസ്‌കോപ്പാ, മോൺ. ഡോ. വർക്കി ആറ്റുപുറത്ത് അച്ചൻ, മദർ ജനറൽ, പ്രൊവിൻഷ്യൽ സുപ്പീരിയേഴ്സ്,  വൈദികർ, സിസ്റ്റേഴ്സ്, സെമിനാരി വിദ്യാർത്ഥികൾ, അല്മായർ എന്നിവർ സന്നിഹിതരായിരുന്നു . 

0 replies

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *