അസാധാരണ മിഷൻ മാസാചരണം

മിഷനറി പ്രവർത്തനങ്ങൾക്ക് പുത്തൻ ഊർജം പകരാൻ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പാ പ്രഖ്യാപിച്ച അസാധാരണ മിഷൻ മാസാചരണം വി. കൊച്ചുത്രേസ്യയുടെ തിരുനാൾ ദിനമായ ഒക്ടോബർ 1-ന് ആരംഭിച്ചു. അന്നേ ദിവസം വൈകുന്നേരം 6 മണിക്ക് പരിശുദ്ധ മാർപാപ്പാ അർപ്പിച്ച സായാഹ്ന പ്രാർത്ഥനയ്ക്ക് മുന്നോടിയായി 8 മിഷനറിമാരുടെ അനുഭവസാക്ഷ്യങ്ങൾ പങ്കുവച്ചു. ആഗോള മിഷൻ ദിനമായ ഒക്ടോബർ 20 -ന് സെൻറ് പീറ്റേഴ്‌സ് സ്‌ക്വയറിൽ മാർപാപ്പ ദിവ്യബലി അർപ്പിക്കും. പ്രേഷിത പ്രവർത്തനത്തെക്കുറിച്ചു ബനഡിക്ട് പതിനഞ്ചാമൻ മാർപാപ്പാ 1919-ൽ പുറപ്പെടുവിച്ച ‘മാക്സിമും ഇല്ലുദ്’ എന്ന ചാക്രീകലേഖനത്തിന്റെ ശതാബ്ദിയോടനുബന്ധിച്ചാണ് അസാധാരണ മിഷൻ മാസാചരണം നടത്തുന്നത്.