വെങ്ങാനൂര്‍ സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങള്‍

ചരിത്രമുറങ്ങുന്ന വെങ്ങാനൂരില്‍ മറ്റൊരു ചരിത്ര മുഹൂര്‍ത്ത ത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് വെങ്ങാനൂര്‍ വി. പി. എസ്. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഓഗസ്റ്റ് 20ന് വൈകുന്നേരം നാലുമണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പൊതുയോഗത്തില്‍ ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മലങ്കര കത്തോലിക്കാ സഭയുടെ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് തിരുമേനി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പാറശ്ശാല രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ഡോ. തോമസ് മാര്‍ യൗസേബിയോസ് തിരുമേനി വിശിഷ്ടാതിഥിക ള്‍ക്ക് സ്വാഗതം ആശംസിച്ചു. അഡ്വ. എം. വിന്‍സെന്റ് എം.എല്‍.എ., റിട്ട. ജസ്റ്റിസ് എം. ആര്‍. ഹരിഹരന്‍ നായര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി. വിന്‍സെന്റ്, മുന്‍ മാനേജ്‌മെന്റ് പ്രതിനിധി ജി. കിരണ്‍, പി.ടി.എ. പ്രസിഡന്റ് ആര്‍. ജയകുമാര്‍, വൈസ് പ്രസിഡന്റ് ബെര്‍ലിന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. യോഗാനന്തരം പിന്നണി ഗായകന്‍ ശ്രീകാന്ത് നയിച്ച ‘ഓള്‍ഡ് ഈസ് ഗോള്‍ഡ്’ ഗാനമേളയും ഉണ്ടായിരുന്നു.