കെസിബിസി പുതിയ ഭാരവാഹികൾ

കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ (KCBC) പ്രസിഡന്റായി സിറോ-മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ തെരഞ്ഞെടുത്തു. കോഴിക്കോട് ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ വൈസ് പ്രസിഡന്റായും ബത്തേരി ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ ജോസഫ് മാർ തോമസ് സെക്രട്ടറി ജനറലായും തെരഞ്ഞെടുക്കപ്പെട്ടു. പി.ഓ.സി.യിൽ ഇന്നലെ സമാപിച്ച കെസിബിസി സമ്മേളനത്തിലായിരുന്നു തെരഞ്ഞെടുപ്പ്.