Annual Evaluation Meeting and Orientation Programme

Synodal Commission for Vocation-ൻറെ ആഭിമുഖ്യത്തിൽ ‘Annual Evaluation Meeting and Orientation Programme’ പട്ടം കാതോലിക്കേറ്റ് സെന്ററിൽ 2019 ഡിസംബർ 13, 14 തീയതികളിൽ നടത്തപ്പെട്ടു. Synodal Commission for Vocation-ൻറെ ചെയർമാനും പത്തനംതിട്ട ഭദ്രാസനാധ്യക്ഷനുമായ അഭിവന്ദ്യ സാമുവേൽ മാർ ഐറേനിയോസ് മെത്രപ്പോലീത്ത മീറ്റിങ്ങിൽ ആമുഖ സന്ദേശം നൽകി. സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്‌ളീമിസ് കാതോലിക്കാബാവാ മീറ്റിംഗ് ഉദ്‌ഘാടനം ചെയ്തു. ‘Setting a Creative Pastoral Space Amidst the Young’ എന്ന വിഷയത്തെ ആസ്പദമാക്കി റവ. ഫാദർ ഡായി കുന്നത്ത് എം. എസ്‌. റ്റി. ക്ലാസുകൾ നയിച്ചു. കമ്മീഷൻ സെക്രട്ടറിമാരായ റവ ഡോ. ജോൺ കുറ്റിയിൽ, റവ ഡോ. സി. ആർദ്ര സ്. ഐ. സി. എന്നിവർ മീറ്റിങ്ങിനു നേതൃത്വം നൽകി. 14-ആം തീയതി ഉച്ചയോടെ മീറ്റിംഗ് അവസാനിച്ചു. വൈദികരും സന്ന്യസ്തരും ഉൾപ്പെടെ വിവിധ ഭദ്രാസനങ്ങളിൽനിന്ന് 30 പേർ സംബന്ധിച്ചു.