മലങ്കര സുറിയാനി കത്തേലിക്കാ സഭാ ദ്വിതീയ അസംബ്ലി

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ രണ്ടാമത് മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ അസംബ്ലി സഭയുടെ തലവനും പിതാവുമായ മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ 2019 ഒക്‌ടോബര്‍ 8, 9 തീയതികളില്‍ പട്ടം കാതോലിക്കേറ്റ് സെന്ററില്‍ വച്ച് നടന്നു. രണ്ടു ദിവസമായി നടന്ന അസംബ്ലിയില്‍ വിവിധ ഭദ്രാസനങ്ങളിലെയും സന്യാസസമൂഹങ്ങളിലെയും പ്രതിനിധികള്‍ അഭിവന്ദ്യ പിതാക്കന്മാരുടെ നേതൃത്വത്തില്‍ സമ്മേളിച്ച് ‘ കൃപനിറയുന്ന കുടുംബങ്ങള്‍’ എന്ന വിഷയം പ്രാര്‍ത്ഥനാപൂര്‍വം ആലോചന ചെയ്തു.
പാറശ്ശാല ഭദ്രാസനത്തില്‍ നിന്ന് ഭദ്രാസനാദ്ധ്യക്ഷന്‍ അഭിവന്ദ്യ തോമസ് മാര്‍ യൗസേബിയൂസ് പിതാവിന്റെ നേതൃത്വത്തില്‍ വന്ദ്യ മോണ്‍. ജോസ് കോണത്തുവിള (വികാരി ജനറാള്‍), വെരി. റവ. ഫാ. ഹൊര്‍മീസ് പുത്തന്‍വീട്ടില്‍ (ഭദ്രാസന ചാന്‍സിലര്‍), വെരി. റവ. ഫാ. വര്‍ഗീസ് നടുതല (വൈദിക പ്രതിനിധി) റവ. ഫാ. തോമസ് പൊറ്റപുരയിടം (ഭദ്രാസന വൈദികസമിതി സെക്രട്ടറി), റവ. ഫാ. ഷീന്‍ തങ്കാലയം (സെക്രട്ടറി, സഭാതല മീഡിയ കമ്മീഷന്‍), റവ. ഫാ. പ്രഭീഷ് ജോര്‍ജ്ജ് മേക്കരികത്ത് (സഭാതല അസംബ്ലി ജോയിന്റ് സെക്രട്ടറി), ബാര്‍ ഈത്തോ കാശീറോ പൗലോസ് എട്ടുകുറ്റി (ഭദ്രാസന അജപാലന സമിതി സെക്രട്ടറി), ശ്രീമതി ജെ. ഡോളി (ഭദ്രാസന മാതൃവേദി പ്രസിഡന്റ്) ശ്രീ. എന്‍. ധര്‍മ്മരാജ് (അല്മായ പ്രതിനിധി) ശ്രീ. ഷൈന്‍ കുടയാല്‍ (അല്മായ പ്രതിനിധി) ശ്രീമതി അനീഷാ ജി. എസ്. (അല്മായ പ്രതിനിധി) എന്നിവര്‍ പങ്കെടുത്തു.