പാറശ്ശാല കാത്തലിക് ബൈബിള്‍ കണ്‍വന്‍ഷന്‍

5-ാമത് പാറശ്ശാല കാത്തലിക് ബൈബിള്‍ കണ്‍വന്‍ഷന്‍ 2019 ഒക്‌ടോബര്‍ 18 മുതല്‍ 20 വരെ അമ്പിലികോണം ദൈവാലയ അങ്കണത്തിലെ മാര്‍ ഗ്രിഗോറിയോസ് നഗറില്‍ വച്ച് നടന്നു. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ബാര്‍ ഈത്തോ കാശീറോ പി. പൗലോസ് കൈമാറിയ ബൈബിള്‍ ഭദ്രാസനാദ്ധ്യക്ഷന്‍ അഭിവന്ദ്യ തോമസ് മാര്‍ യൗസേബിയോസ് പ്രതിഷ്ഠ നടത്തി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ദൈവവചനത്തിന്റെ വെളിച്ചത്തില്‍ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുന്നതിനും കുടുംബജീവിത മൂല്യങ്ങള്‍ തിരിച്ചറിഞ്ഞ് ജീവിക്കുന്നതിനും വന്ദ്യ പിതാവ് ആഹ്വാനം ചെയ്തു.
റവ. ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ മൂന്ന് ദിവസത്തെ കണ്‍വന്‍ഷന് നേതൃത്വം നല്‍കി.