എം.സി.എ. പാറശ്ശാല രൂപത വാർഷിക അസംബ്ലി

മലങ്കര കാത്തലിക് അസോസിയേഷൻ (MCA) പാറശ്ശാല ഭദ്രാസന സമിതിയുടെ ആഭിമുഖ്യത്തിൽ സഭാതല സമിതി – കാരിത്താസ് ഇന്ത്യയുമായി ചേർന്ന് എം .സി .എ ഭാരവാഹികൾക്ക് പരിശീലനവും വാർഷിക അസംബ്ലിയും ചെമ്പൂര് വൈദീക ജില്ലയിലെ പനച്ചമൂട് മലങ്കര കത്തോലിക്ക ദൈവാലയത്തിൽ നടത്തി .ഫാ.ജസ്റ്റിൻ സി (ജില്ല ഡയറക്ടർ ) പതാക ഉയർത്തി .തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനം ചെമ്പൂര് ജില്ല വികാരി റവ.ഫാ .തോമസ് വട്ടപ്പറമ്പിൽ നിർവഹിച്ചു. പാറശ്ശാല എം.സി.എ പ്രസിഡൻറ് ധർമ്മരാജ് പിൻകുളം അധ്യക്ഷത വഹിച്ചു.  ,ഫാ.ഹോർമ്മീസ് പുത്തൽ വീട്ടിൽ (രൂപത ഡയറക്ടർ ) ,ഫാ .ജസ്റ്റിൻ. സി( ജില്ലാ ഡയറക്ടർ) .സബീഷ് പീറ്റർ തിരുവല്ലം(ജന. കൺവീനർ), അനില കുമാരി ( സഭാതല സെക്രട്ടറി) ,ജസ്റ്റിൻ അരു വോട്ടുകോണം(ജില്ലാ പ്രസിഡന്റ്) ,രാജേന്ദ്രൻ (ജന. സെക്രട്ടറി) ,പൂഴനാട് രാജൻ (ട്രഷറാർ) .സുമന ലാൽ ,സന്തോഷ് പൂഴനാട് ,ജയൻ മഞ്ചം കോട് , ജെസ്സി ജോസ് എന്നിവർ പ്രസംഗിച്ചു .തുടർന്ന് നടന്ന സെമിനാർ പ്രദീപ് ജോർജ്ജ് എം.സി.എ ലക്ഷ്യവും ആ മുഖവും എന്ന വിഷയത്തെ ആസ്പദമാക്കിയും എം.സി.എ ഭരണഘടനാ ധിഷ്ഠിത കാര്യപരിപാടികൾ എന്ന വിഷയത്തെ ആസ്പദമാക്കി ജോയിക്കുട്ടി ശാലോം എന്നിവർ ക്ലാസെടുത്തു . ഉച്ചയക്ക് ശേഷം പാറശ്ശാല എം.സി.എ വാർഷിക അസംബ്ലി നടത്തി 120 പ്രതിനിധികൾ പങ്കെടുത്തു .വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ച് പാസ്സാക്കി തുടർന്ന് ജില്ലാതല റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു തുടർന്ന് വിശദമായി ചർച്ചയും നടന്നു . സമാപന പ്രാർത്ഥനയോടെ യോഗം നാലു മണിക്ക് സമാപിച്ചു .