പീഡാനുഭ വാരം

തിരുവനന്തപുരം: ഓശാന ഞായർ മുതൽ ഈസ്റ്റർ വരെയുള്ള ദിവസങ്ങളിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ ദൈവാലയങ്ങളിൽ പാലിക്കേണ്ട പൊതു നിർദ് ദേശങ്ങൾ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ പ്രസിദ്ധീ കരിച്ചു. കേരളത്തിനു പുറത്തുള്ള ഭദ്രാസനങ്ങളിലും  അമേരിക്ക യിലും പ്രാദേശിക ഭരണ സംവി ധാനങ്ങളുടെ നിയന്ത്രണങ്ങൾ ക്കനുസരിച്ച് അതാത് ഭദ്രാസന അദ്ധ്യക്ഷൻമാർ നിർദ്ദേശങ്ങൾ നൽകും. ആളുകളുടെ പങ്കാളിത്തമില്ലങ്കിലും പീഢാനുഭ വാരത്തിലെ വി.കുർബാനയും യാമ പ്രാർത്ഥനകളും മറ്റു ശുശ്രൂഷകളും നടത്തുന്നതാണ്. ഭദ്രാസന അധ്യക്ഷൻ മാർ  ഭദ്രാസന ദൈവാലയങ്ങളിലോ അവർ താമസിക്കുന്ന ഭവനങ്ങളി ലെ ചാപ്പലുകളിലോ ശുശ്രൂഷ നടത്തണം. വൈദികർ അവർ താമസിക്കുന്ന സ്ഥലത്തെ ദൈവാലയങ്ങളിലാണ് ശുശ്രൂഷ നടത്തേണ്ടത്. ഉച്ചഭാഷിണി ഉപയോഗിക്കരുത്. എന്നാൽ ശുശ്രൂഷകൾ ലൈവായി ആളുകൾക്ക് ലഭ്യമാക്കുന്നു വെങ്കിൽ അതിനാവശ്യമായ മൈക്ക് ഉപയോഗിക്കാം.

സഭക്ക് പൊതുവായി തിരുവനന്തപു രത്തെ മൗണ്ട് കാർമൽ റിട്രീറ്റ് സെൻ്റർ ചാനൽ വഴി ലൈവ് ടെലികാസ്റ്റ് ഉണ്ടാകും. അതാത് ഭദ്രാസനങ്ങളിൽ അധ്യക്ഷൻ മാർ ആവശ്യമെങ്കിൽ അതിനുള്ള ക്രമീകരണങ്ങൾ ചെയ്യും. ഓശാന ഞായറാഴ്ച്ച കരുത്തോല വാഴ്‌വ് സൂചനാ പരമായി നടത്തും. പെസഹാ വ്യാഴാഴ്ച്ച മെത്രാൻ മാർ നടത്തുന്ന കാൽകഴുകൽ ശുശ്രൂഷ ഉണ്ടാ യിരിക്കില്ല. അന്നേ ദിവസം ദൈവാലയങ്ങളിൽ വൈദികർ ദിവ്യകാരുണ്യ ആരാധന നടത്തും. ഭവനങ്ങളിൽ പെസഹാ അപ്പം മുറിക്കുവാൻ കുടുംബനാഥൻ നേതൃത്വം നൽകും. അതിനുള്ള മാർഗ്ഗനിർദേശങ്ങൾ നൽകിയി ട്ടുണ്ട്.

ദുഖവെള്ളിയാഴ്ച്ച എല്ലാ ശുശ്രൂഷകളും യാമ പ്രാർത്ഥന കളും ദൈവാലയത്തിൽ നടക്കും. ഭവനങ്ങളിൽ എല്ലാ യാമ പ്രാർത്ഥനകൾ നടത്തും.  ദുഖ ശനിയാഴ്ച്ച ദൈവാലയങ്ങളിൽ മരിച്ചവർക്കു വേണ്ടി പ്രത്യേക അനുസ്മരണ പ്രാർത്ഥന നടത്തും. അന്നേ ദിവസം രാത്രിയിൽ ഈസ്റ്റർ ശുശ്രൂഷകളും കുർബാനയും നടത്തും. സഭക്ക് മുഴുവനായുള്ള ആശിർവാദം മേജർ ആർച്ചു ബിഷപ് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ നൽകും.

ലോകം നേരിടുന്ന വലിയ മഹാമാരിയിൽ നിന്നും ദൈവത്തിൻ്റെ സംരക്ഷണ ത്തിനായി എല്ലാവരും പ്രാർത്ഥി ക്കണമെന്ന് കാതോലിക്കാ ബാവാ സഭാ വിശ്വാസികളെ ആഹ്വാനം ചെയ്തു.